ശ്രദ്ധിക്കുക

ശ്രദ്ധിക്കുക

മലയാളം ഫോണ്ട് വ്യക്തമായി വായിക്കുന്നതിനു http://font.downloadatoz.com/downloading,2138,kartika.html ഇന്‍സ്റ്റാള്‍ ചെയ്യുക






എല്ലാ ആഴ്ചയിലും ബ്ലോഗില്‍ പുതിയ വിവരങ്ങള്‍ ഉല്‍പെടുത്തുന്നതാണ് ഈ ബ്ലോഗില്‍ നിന്നും ലഭികുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തുന്ന സാബത്തിക ഇടപാടുകള്‍ക്ക് യാതൊരുവിധ ഉത്തരവാദവും ഉണ്ടായിരിക്കുകയില്ല വളര്‍ത്തു പക്ഷികളും ആയി ബന്ധപെട്ടിട്ടുള്ള നിങ്ങളുടെ അറിവുകളും ആവശ്യങ്ങളും പ്രസിധപെടുത്തുന്നതിനു ബന്ധപെടുക


തിങ്കളാഴ്‌ച, ഫെബ്രുവരി 09, 2015

ആടുവളര്‍ത്തല്‍ ......


ആടുവളര്‍ത്തല്‍രംഗത്ത് ഏറേക്കാലം പിടിച്ചുനില്ക്കുന്നവര്‍ കുറവാണ്. പക്ഷേ, ഇത്തരക്കാര്‍ക്കൊരുമാര്‍ഗദര്‍ശിയായിക്കൊണ്ടിരിക്കുകയാണ് കോഴിക്കോട് തിരുവമ്പാടിയിലെ പുരയിടത്തില്‍ ഗോട്ട് ഫാമിന്റെ ഉടമയായ ജേക്കബ് തോമസ്സെന്ന ജോസ്.

15 വര്‍ഷമായി ജേക്കബ് തോമസ് ഈരംഗത്ത് വന്നിട്ട്. എക്കാലത്തും നല്ല ഇനം ആടുകളെ ശാസ്ത്രീയമായി വളര്‍ത്തുക എന്നത് ഇദ്ദേഹത്തിന്റെ പതിവാണ്. ആദ്യംമുതല്‍തന്നെ മികച്ചയിനം ആടുകളായ ജമുനാപ്യാരിയും മലബാറിയും അവയുടെ സങ്കരങ്ങളുമാണ് വളര്‍ത്തുന്നത്.

ഇന്ത്യയില്‍ കാണുന്ന ആടുകളില്‍ ഏറ്റവും വലിയവയാണ് ജമുനാപ്യാരി. ഏറ്റവും അഴകും ഗാംഭീര്യവുമുള്ള ആടുകളാണ് ഇവ. നീണ്ടുനില്ക്കുന്ന കറവക്കാലവും ഉയര്‍ന്ന പാലുത്പാദനശേഷിയും ഇവയുടെ പ്രത്യേകതകളാണ്. അരലക്ഷംരൂപ വിലവരുന്ന ഒരു ജമുനാപ്യാരി മുട്ടനാണ് ഈ ഫാമിലെ ഗ്ലാമര്‍താരം.

കേരളത്തില്‍ ധാരാളമായി കണ്ടുവരുന്ന ഒരിനം ആടാണ് മലബാറി അഥവാ തലശ്ശേരി ആട്. ഇവ മാംസത്തിനും പാലുത്പാദനത്തിനും യോജിച്ചവയാണ്. ഒരു പ്രസവത്തില്‍ ഒന്നില്‍കൂടുതല്‍ കുട്ടികള്‍ ഇതിന്റെ പ്രത്യേകതയാണ്.

ഇന്ത്യയിലെ മികച്ചയിനം ആടുകളായ 'ബീറ്റല്‍' ഇനങ്ങളെയും ഇവിടെ വളര്‍ത്തിവരുന്നു. വളര്‍ച്ചയെത്തിയ മുട്ടനാടിന് 75 കിലോഗ്രാമും പെണ്ണാടിന് 50 കിലോഗ്രാമും ഭാരമുണ്ടാവും. പ്രതിദിനം രണ്ടുലിറ്റര്‍വരെ പാല്‍ ലഭിക്കുന്നു.

രാവിലെ എട്ടുമണിയോടെ കുട്ടികളെ പാല്‍ കുടിപ്പിക്കുകയും കൂടും പരിസരവും വൃത്തിയാക്കുകയും ചെയ്യുന്നു.
ഉച്ചയ്ക്ക് രണ്ടുമണിക്ക് ഖരാഹാരമായി പിണ്ണാക്ക്, പുളിങ്കുരു വേവിച്ചത്, ധാതുലവണമിശ്രിതം, കുറച്ച് കഞ്ഞി എന്നിവ കൊടുക്കും. ഒരു മുതിര്‍ന്ന ആടിന് ശരാശരി ഒരു കിലോഗ്രാം ഖരാഹാരം വേണം. സി.ഒ.3 തീറ്റപ്പുല്ല്, പ്ലാവില, പറമ്പിലെ ചെടികള്‍, കുറ്റിച്ചെടികള്‍ എന്നിവ യഥേഷ്ടം കൊടുക്കും.

ആടുകളെ മേയാന്‍ വിടാറില്ല. കുട്ടികള്‍ക്ക് രണ്ടുമാസം തൊട്ട് രണ്ടുമാസം ഇടവേളയില്‍ വിരമരുന്ന് കൊടുക്കുന്നു. ഗര്‍ഭിണികളായ ആടുകള്‍ക്കും വിരമരുന്ന് കൊടുക്കും. ടെറ്റനസ് രോഗം വരാതിരിക്കാനായി ആറുമാസം ഇടവിട്ട് കുത്തിവെക്കും. ഏകദേശം ആറുമാസം പ്രായമാകുമ്പോള്‍ ആട്ടിന്‍കുട്ടികളെ വില്ക്കുന്നു. മുന്‍കൂട്ടിയുള്ള ബുക്കിങ്ങിന്റെ അടിസ്ഥാനത്തിലാണ് ആടുവില്പന.
ആട്ടിന്‍കാഷ്ഠം വില്ക്കുന്ന വകയില്‍ പ്രതിവര്‍ഷം 15,000 രൂപ വരുമാനവുമുണ്ട്.

ആത്മാര്‍ഥമായി ജോലിചെയ്യാന്‍ തയ്യാറുണ്ടെങ്കില്‍ ഈ രംഗത്ത് ആര്‍ക്കും വിജയിക്കാമെന്നാണ് ജോസിന്റെ അഭിപ്രായം

എഴുപത്തിരണ്ടാം വയസ്സിലും ചുറുചുറുക്കോടെ ഇരുപത് വര്‍ഷം മുമ്പ് തുടങ്ങിയ ആടുവളര്‍ത്തലില്‍ പുതുമകള്‍ തേടുകയാണ് കോഴിക്കോട് ജില്ലയില്‍ നരിക്കുനിയിലെ പാലങ്ങാട് പൂളക്കാപറമ്പില്‍ വാസുദേവന്‍ നായര്‍. തന്റെ ഓരോ പ്രവൃത്തിയിലും പരമ്പരാഗത രീതിയിലുള്ള കര്‍ഷകരില്‍നിന്ന് വ്യത്യസ്തനാവാന്‍ ശ്രമിക്കുകയാണ് ഈ മുന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍.

ഇരുപത്തെട്ട് ആടുകളെ വളര്‍ത്താന്‍ രണ്ട് മീറ്റര്‍ വീതം നീളവും വീതിയുമുള്ള ആറ് അറകളുള്ള വലിയൊരു കൂടാണ് അദ്ദേഹം ഒരുക്കിയത്. വെയിലും മഴയും ഏല്‍ക്കാതിരിക്കാന്‍ മികച്ച ഷീറ്റിട്ട മേല്‍ക്കൂരയും പരമാവധി വായുസഞ്ചാരവും പ്രകാശലഭ്യതയും ഉറപ്പുവരുത്തുന്ന ഇരുമ്പഴികളും ആടുകള്‍ക്ക് അനുഗ്രഹമാകുന്നു. തറനിരപ്പില്‍നിന്ന് അഞ്ചടി ഉയരത്തില്‍ സ്ഥാപിച്ച പ്ലാറ്റ്‌ഫോം സ്‌പെയിനില്‍നിന്നുള്ള പ്രത്യേകം റിഇന്‍ഫോഴ്‌സ്ഡ് ഫൈബര്‍ ഷീറ്റായതിനാല്‍ കാഷ്ഠവും മൂത്രവും സുഗമമായി നീക്കംചെയ്യപ്പെടുന്നു.

പ്ലാറ്റ്‌ഫോമിലും അടിയിലുമുള്ള കാഷ്ഠവും മൂത്രവും കൂടെക്കൂടെ കഴുകിവൃത്തിയാക്കുന്നു. കൂടിനടിയില്‍ ഇവ കെട്ടിക്കിടന്ന് അഴുകിയുണ്ടാകുന്ന അമോണിയ ശ്വസിച്ച് ബ്രോങ്കൈറ്റിസ് ബാധയുണ്ടാകാനുള്ള സാധ്യത ഇങ്ങനെ ഒഴിവാക്കിയെടുക്കുന്നു. കൂടാതെ സൂക്ഷ്മാണു കള്‍ച്ചര്‍ ഉപയോഗിച്ച് രോഗാണുക്കളെ നശിപ്പിക്കുകയും ചെയ്യുന്നു. മാലിന്യങ്ങള്‍ ബയോഗ്യാസ് പ്ലാന്റിലെത്തിച്ച് വീട്ടിലേക്കാവശ്യമായ പാചകവാതകം നേടുന്നതോടൊപ്പം പരിസരമലിനീകരണവും തടയുന്നു.

കൂടുതല്‍ സമയവും കൂട്ടിനകത്തുതന്നെയായതിനാല്‍ കൃമിശല്യവും കീടബാധയും ഒഴിവാക്കുന്നതിന് ആടുകള്‍ക്ക് ഏറ്റവും മുന്തിയ തീറ്റ 600 മുതല്‍ 700 ഗ്രാം വരെ ദിവസവും നല്‍കുന്നു.

മാര്‍ദവമേറിയ തുമ്പൂര്‍മുഴി ഇനം പുല്ല്, ഊരകം, കൃഷ്ണകിരീടം, കുറുന്തോട്ടി, വാഴ, പച്ചപ്പുല്ല് തുടങ്ങിയവ മെഷീന്‍ ഉപയോഗിച്ച് അരിഞ്ഞുനുറുക്കി നല്‍കുന്നു. മൂന്ന് മുതല്‍ നാല് കിലോഗ്രാം വരെയാണ് ഈ സസ്യത്തീറ്റ. 200 ഗ്രാം ഗോതമ്പ് തവിട് ആവശ്യത്തിന് ധാതുലവണങ്ങള്‍ എന്നിവയും നല്‍കുന്നു. പി.വി.സി. പൈപ്പ് രണ്ട് പകുതിയാക്കിയ പാത്തി സ്ഥാപിച്ച് അതിലാണ് തീറ്റ നിക്ഷേപിക്കുന്നത്. അറകളുടെ മൂലകളില്‍ സ്ഥാപിച്ച പാത്രത്തില്‍ സദാസമയം വെള്ളം ലഭിക്കുന്ന രീതിയില്‍ ടാങ്കുമായി ബന്ധിച്ച് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇടയ്ക്കിടെ കഞ്ഞിവെള്ളവും നല്‍കുന്നു. ഫോണ്‍: 9645459741.9645459741.


പെരുമ്പാവൂര്‍ ഒക്കല്‍ ഒന്നാം വാര്‍ഡിലെ വോട്ടര്‍മാരുടെ പ്രശ്‌നങ്ങള്‍ ഒന്നൊന്നായി കേള്‍ക്കുമ്പോഴും മെമ്പര്‍ മിനിഷാജു തിരക്കിലായിരിക്കും. രാവിലെ ആടുകളെ അഴിച്ചുകെട്ടണം. കൂട്ടിലെ തട്ടിലെല്ലാം പ്ലാവില കെട്ടിത്തൂക്കണം. അങ്ങനെ പോകുന്നു കാര്യങ്ങള്‍. 

മാണിക്കത്താന്‍ വീട്ടില്‍ മിനിയുടെ ആടുവൃന്ദം നാട്ടിലാകെ സംസാരവിഷയമാണ്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയാണ് മിനി. ജനങ്ങളെ സ്‌നേഹിക്കുന്നതുപോലെ മെമ്പര്‍ മിനി ആടുകളെ സ്‌നേഹിക്കും.

ആടുകള്‍ക്കായി വീടിനുപിന്നില്‍ അഞ്ച് സെന്റ് സ്ഥലം ഫാമാക്കി മാറ്റിയിരിക്കുന്നു. സിമന്റ് കട്ട ഉപയോഗിച്ച് ഉയര്‍ത്തിക്കെട്ടിയ സെല്ലറിന് മുകളില്‍ ഒന്നാന്തരം തടിക്കൂടുകള്‍. വശങ്ങളില്‍ നിന്നുയരുന്ന ജി.ഐ. പൈപ്പുകളില്‍ പൗഡര്‍ കോട്ടഡ് ടിന്‍ ഷീറ്റിന്റെ മേല്‍ക്കൂര. പുളിയും മാവും തണല്‍ വിരിക്കുന്നിടത്ത് വൃത്തിയും വെടിപ്പുമുള്ള വലിയ മൂന്ന് കൂടാരങ്ങള്‍. പുറത്തുനിന്ന് കയറാവുന്ന തടി കോവണി.

കൂടിനുള്ളില്‍ മലബാറി ആടുകള്‍, ഒത്ത ആരോഗ്യവും അഴകുമുള്ളവര്‍. മുട്ടന്‍മാര്‍ക്ക് പ്രത്യേക അറകള്‍ അവ സ്റ്റെയിന്‍ലസ് സ്റ്റീല്‍ കമ്പികളാല്‍ വേര്‍തിരിച്ചിരിക്കുന്നു. വെള്ളമെത്തിക്കുന്നത് ക്ലിപ്പുകളില്‍ ഉറപ്പിച്ച പകുതി മുറിച്ച പി.വി.സി. പൈപ്പുകള്‍. തീറ്റപ്പാത്രങ്ങള്‍ വേറെ.

അഞ്ച് പെണ്ണാടിന് ഒരു മുട്ടന്‍ എന്നതാണ് കണക്ക്. രണ്ട് ബ്രീഡിങ് കഴിഞ്ഞാല്‍ മുട്ടനെ മാറ്റും. നാല് പ്രസവം കഴിഞ്ഞാല്‍ പെണ്ണാടിനെയും. അടുത്ത രക്തബന്ധം പുതുതലമുറയില്‍ ലവലേശമില്ല. കയ്പുള്ള ആഹാരത്തോടാണ് ആടുകള്‍ക്ക് പ്രിയമെന്ന് മിനി മനസ്സിലാക്കി. മേച്ചില്‍പ്പുറമില്ലാത്തതിനാല്‍ പ്ലാവിലയും ഇലഞ്ഞിയുമൊക്കെ വീട്ടിലെത്തിക്കാന്‍ മടിക്കാറില്ല. രണ്ട് കിലോ പച്ചില, 400 ഗ്രാം പെല്ലറ്റ് തീറ്റ എന്നതാണ് ആടുകളുടെ തീറ്റക്കണക്ക്.മലബാറി വര്‍ഷത്തില്‍ രണ്ട് പ്രസവിക്കും. പ്രസവത്തില്‍ രണ്ട് കുട്ടികള്‍ മിനിമം. 'ഇപ്പോള്‍ 85 പെണ്ണാടുകളും 15 മുട്ടന്‍മാരുമുണ്ട്. സ്വര്‍ണപ്പണ്ടംപോലെ എപ്പോള്‍ വേണമെങ്കിലും വിറ്റ് കാശാക്കാം. കച്ചവടക്കാരെത്തേടി നടക്കേണ്ടതില്ല'. തത്ത്വശാസ്ത്രത്തിലും ചരിത്രത്തിലും ബിരുദാനന്ദര ബിരുദമുള്ള മിനി കണക്കുകള്‍ നിരത്തുമ്പോഴും ഓരോ ആടിനും പേര് നല്കിയ ആ കണ്ണുകളില്‍ വാത്സല്യം തുളുമ്പി നില്‍ക്കും.

സെല്ലര്‍ നിര്‍മിച്ചിരിക്കുന്നത് മറ്റൊരു പ്രധാന കാര്യത്തിനാണ്. ആട്ടിന്‍വളം പുറത്തുവീഴില്ല. ആട്ടിന്‍കാഷ്ഠവും മൂത്രവും കൃത്യമായി സംഭരിച്ച് വേണ്ടത്ര അളവില്‍ വെള്ളം ചേര്‍ത്ത് ബയോഗ്യാസ് ടാങ്കിലെത്തിക്കാം. ശേഷിച്ചവ ഉണക്കി ചാക്കുകളില്‍ കെട്ടിനിറച്ച് വളമായി വില്ക്കും.

വിലാസം: മിനി ഷാജു, മാണിക്കത്താന്‍, ഒക്കല്‍ പി.ഒ., പെരുമ്പാവൂര്‍, എറണാകുളം, 

 കടപ്പാട് . കാർഷികം മാഗസിൻ